തുറവൂർ:കുത്തിയതോട് ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യ അതിഥിയായി. പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് ഗീതാഷാജി മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനന്തു രമേശൻ, സജിമോൾ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി. പ്രതീഷ്, യൂത്ത് കോ- ഓർഡിനേറ്റർ പി.കെ.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പരിധിയിലെ കലാ-കായിക മേഖലയിലെ ദേശീയ- സംസ്ഥാന പുരസ്കാര ജേതാക്കളെ ആദരിച്ചു.