മുഹമ്മ: 2025 ജനുവരി 4,5,6, തിയതികളിൽ മണ്ണഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന കനോയിംഗ് ആൻഡ് കയാക്കിംഗ് സംസ്ഥാന മീറ്റിന് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് കാഷ് അവാർഡ് നൽകും. എല്ലാ ജില്ലകളിൽ നിന്നുമായി 1000ത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മീറ്റ് ജനകീയ പങ്കാളിത്തത്തോടെയാണ് ജില്ലാ പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കനോയിംഗ് ആൻഡ് കയാക്കിംഗ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ലോഗോ ckstatemeet2025@gmail.com എന്ന മെയിൽ ഐ.ഡിയിലോ 9947277992,6238550543 എന്നീ വാട്സ് ആപ്പ് നമ്പറുകളിലോ അയക്കണം.