annadanam

മാന്നാർ: ചക്കുളത്ത്കാവ് പൊങ്കാലയിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് പന്ത്രണ്ടാം വർഷവും മുടങ്ങാതെ അന്നദാനം നൽകി മാന്നാർ കുറ്റിയിൽമുക്ക് പൗരസമിതി. പൊങ്കാല ഇടാൻ എത്തിയ ആയിരത്തോളം പേർക്കാണ് ഉച്ച ഭക്ഷണം വിളമ്പിയത്. അന്നദാന ചടങ്ങിന്റെ ഉദ്ഘാടനം മാന്നാർ സബ് ഇൻസ്പെക്ടർ എസ്.അഭിരാം നിർവഹിച്ചു. പൗരസമിതി അംഗങ്ങളായ ബി.രാജേഷ് കുമാർ, വിജയൻ കലതിയിൽ, ബിജു മണലേൽ, രാജേഷ്, മേഹനൻ, അനീഷ് ബാബു, ഷാജഹാൻ, സതീഷ്, വിജയൻ, ഡൊമിനിക് ജോസഫ്, ഇഖ്ബാൽ അർച്ചന, ബിനു കണിച്ചേരിൽ എന്നിവർ നേതൃത്വം നൽകി. പരുമല പെരുന്നാളിനോടനുബന്ധിച്ച് എത്തുന്ന തീർത്ഥാടകർക്കും ലഘുഭക്ഷണവും പാനീയവും കുറ്റിയിൽമുക്ക് പൗരസമിതി ഒരുക്കി നൽകാറുണ്ട്.