ഹരിപ്പാട്: ഭീമമായ വൈദുതി ചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും യോഗവും ഹരിപ്പാട് യൂണിറ്റിൽ നേതൃത്വത്തിൽ നടന്നു. യോഗത്തിന് യൂണിറ്റ് പ്രസിഡൻറ് വി.മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. ഐ. ഹലിൽ സ്വാഗതം പറഞ്ഞു. യോഗം ജില്ലാ രക്ഷാധികാരി കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ഗോപിനാഥ പിള്ള,സുരേഷ് ഭവാനി സജിദ്,ഗായൽ,തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ ജാഥയിൽ മോഹനൻ.സി,ജയിംസ് വർഗ്ഗീസ്,ഹാരിസ്നാച്യുറൽ.കണ്ണൻ .യൂത്ത് വിംഗ് പ്രസിഡന്റ് അജു ആനന്ദ് .ഷിബു വിനായക ഷെറീഫ് ഫിദ.ബിജു ഇസ്മായിൽ ,നാസർ അലിഫ്,രാജീവ് സ്പെക്ട്ര,ബിബിൻ,ഗണേഷ് പാളയത്തിൽ ,ബിനീഷ് ഫിലിപ്പ് ജോർജ്ജ് തുടങ്ങിയിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.