s

ആലപ്പുഴ: ഭഗത് സിംഗിനെ ആക്ഷേപിച്ച ജമാ അത്ത് ഇസ്ലാമി പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ ഇന്ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. അരൂർ -വി കെ സൂരജ്, ചേർത്തല -എസ്.ശ്യാംകുമാർ, കഞ്ഞിക്കുഴി -ആർ.അശ്വിൻ, മാരാരിക്കുളം -ദിനൂപ് വേണു, ആലപ്പുഴ -ജെയിംസ് ശാമുവേൽ, അമ്പലപ്പുഴ -ആർ.രാഹുൽ, കുട്ടനാട് -ആർ.രാംജിത്ത്, ഹരിപ്പാട് -എസ്.സുരേഷ് കുമാർ, കാർത്തികപ്പള്ളി -ശിവപ്രസാദ്, കായംകുളം -അഖിൽ, മാവേലിക്കര-എം.എസ്.അരുൺകുമാർ, ചാരുംമൂട് -മുകുന്ദൻ, മാന്നാർ -അൻവർ, ചെങ്ങന്നൂർ -രമ്യാ രമണൻ എന്നിവർ ബ്ലോക്ക് കേന്ദ്രങ്ങളിലെ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യും.