ഹരിപ്പാട്: മഹാകവി കുമാരനാശാൻ പദയാത്ര സമിതി കാർത്തികപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് ശിവഗിരി തീർത്ഥടന പദയാത്രയുടെ മുന്നോടിയായുള്ള ശ്രീനാരായണ കൺവെൻഷനും ധർമ പ്രബോധന ധ്യാനവും 14, 15 തീയതികളിൽ രാവിലെ 8.30 ന് കരുവാറ്റ കന്നുകാലി പാലം ഗുരുമന്ദിരത്തിൽ വച്ച് നടക്കും. കുമാരനാശാൻ പദയാത്ര സമിതി പ്രസിഡന്റ്‌ എം. സോമൻ അദ്ധ്യക്ഷനാകും. സമ്മേളനം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ജി. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തും. കാർത്തികപള്ളി യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യൂണിയൻ കൗൺസിലർ പി.എസ്. അശോക് കുമാർ, ഡി. ഷിബു എന്നിവർ സംസാരിക്കും.യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ ധ്യാന സന്ദേശം നൽകും. മഹാകവി കുമാരൻ ആശാൻ പദയാത്ര സമിതി സെക്രട്ടറി വി.സുരേഷ് സ്വാഗതവും യൂണിയൻ കൗൺസിലർ ദിനു വാലുപറമ്പിൽ നന്ദിയും പറയും.