
മാന്നാർ: ചക്കുളത്തുകാവ് പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തർക്ക് മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ ഹെല്പ് ഡെസ്കും ലഘുഭക്ഷണവും കുടിവെള്ള വിതരണവും നടത്തി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. കരുണ വർക്കിംഗ് ചെയർമാൻ അഡ്വ സുരേഷ് മത്തായി അദ്ധ്യക്ഷനായി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുജാത മനോഹരൻ, കരുണ ചീഫ് കോർഡിനേറ്റർ സിബു വർഗ്ഗീസ്, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ എം.എൻ രവീന്ദ്രൻ പിള്ള, സുധാകര കുറുപ്പ്, കലാധരൻ, ബെറ്റ്സി ജിനു, ലില്ലിക്കുട്ടി, ടി.എസ് ശ്രീകുമാർ, പ്രശാന്ത് കുമാർ, ഉമ താരാനാഥ്, മാന്നാർ വെസ്റ്റ് മേഖല കൺവീനർ രാജേഷ് കൈലാസ് തുടങ്ങിയവർ സംസാരിച്ചു.