photo

ചാരുംമൂട് : ചത്തിയറ വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ കിഴങ്ങ് വർഗ കൃഷി തുടങ്ങി. ചേന, ചേമ്പ്, കാച്ചിൽ ,ചീനി കൃഷികളാണ് ആരംഭിച്ചത്. മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുന്നതിന്റെ ബാലപാഠങ്ങൾ കൃഷിക്കാരനായ പന്തളം വിജയക്കുറുപ്പിൽ നിന്നും മനസ്സിലാക്കിയ എൻ.എസ്.എസ് വോളണ്ടിയർമാർ'കൃഷി' തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുകയായിരുന്നു. പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ, പ്രഥമാധ്യാപിക എ.കെ.ബബിത, പ്രോഗ്രാം ഓഫീസർ ലക്ഷ്മി, അദ്ധ്യാപകരായ ദീപ്തി, സിന്ധു,രാമചന്ദ്രക്കുറുപ്പ്,അജിത്ത് കുമാർ, രാജിനീതു ,പന്തളം വിജയക്കുറുപ്പ് എന്നിവർ പങ്കെടുത്തു.