മാവേലിക്കര : കാഥികൻ വെട്ടിയാർ പി കെ, നാടൻപാട്ട് കലാകാരനും ഗവേഷകനുമായിരുന്ന വെട്ടിയാർ പ്രേംനാഥ് എന്നിവരുടെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സ്‌മരണികയിലേക്ക് ഇവരുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവ ക്ഷണിച്ചു. ലേഖനങ്ങൾ 2025 ജനുവരി 15ന് മുമ്പായി സെക്രട്ടറി, വെട്ടിയാർ പ്രേംനാഥ് ഗ്രന്ഥശാല, മാങ്കാംകുഴി പി.ഒ - 690558 മാവേലിക്കര എന്ന വിലാസത്തിൽ അയക്കണം. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചെറുകഥ മത്സരവും സംഘടിപ്പിക്കും. മികച്ച കഥകൾ സ്‌മരണികയിൽ പ്രസിദ്ധീകരിക്കും. കൂഴുതൽ വിവരങ്ങൾക്ക് : 9447157135, 8848921833