മുഹമ്മ: പാതിരപ്പള്ളി ചെട്ടികാട് ഔവ്വർ ഗ്രന്ഥശാലയിൽ സാഹിത്യ പുരസ്ക്കാര സമർപ്പണവും കവിതയുടെ പുതുഉറവകൾ - കാവ്യ ചർച്ചയും ഇന്ന് വൈകിട്ട് 6ന് നടക്കും. വാക്ക് എന്ന കവിതയുടെ രചയിതാവ് അരുൺകുമാർ അന്നൂരിന് ഡോ.സി.രാവുണ്ണി പുരസ്കാരം സമർപ്പിക്കും.ഗ്രന്ഥശാല പ്രസിഡന്റ് കെ.വി.സേവ്യർ അദ്ധ്യക്ഷനാകും. ഡോ.സുനിൽ മാർക്കോസ്,സി.ജീവൻ, ഡോ. നിഷ സുബൈർ എന്നിവർ ചർച്ച നയിക്കും.