hjk

ഹരിപ്പാട്: പുരോഗമന കലാസാഹിത്യസംഘം ഹരിപ്പാട് ഏരിയ കമ്മിറ്റി കേരള വർമ്മ ലൈബ്രറിയിൽ നടത്തിയ പി.ജി വായനക്കൂട്ടം ഏരിയാതല ഉദ്ഘാടനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റ് ബി വിജയൻ നായർ അധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് ഇളനെല്ലൂർ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഡി സലിം , ഹരിപ്പാട് ശ്രീകുമാർ, ഗോപീകൃഷ്ണൻ , ആർ സോമരാജൻ , എസ് ശങ്കർ എന്നിവർ പ്രസംഗിച്ചു. സമിതി ഏരിയ സെക്രട്ടറി ടി തിലക രാജ് സ്വാഗതവും പി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.