tur

അരൂർ: കാൽനടയാത്രക്കാരനായ വൃദ്ധൻ ബൈക്കിടിച്ചു മരിച്ചു. അരൂർ പടിക്കപ്പറമ്പിൽ അഗസ്റ്റിൻ മമത (65)ആണ് മരിച്ചത്. ദേശീയപാതയിൽ അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപമായിരുന്നു അപകടം .ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ട്രീസ .മകൾ: റിങ്കു, മരുമകൻ: ആന്റണി. അരൂർ പൊലീസ് കേസെടുത്തു.