ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം 1120-ാം നമ്പർ എരിക്കാവ് ശാഖാഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം ഇന്ന് മുതൽ 17വരെ നടക്കും. ഇന്ന് രാവിലെ 7.30ന് പതാക ഉയർത്തൽ, വൈകുന്നേരം 7ന് തിരുവാതിര, 7.30ന് നൃത്തസന്ധ്യ, 16ന് വൈകുന്നേരം 7ന് നാടൻ പാട്ടുകൾ. 17ന് രാവിലെ 6.30ന് രാജേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ. 8ന് മഹാദേവികാട് രാമചന്ദ്രന്റെ ഗുരു ഭാഗവതപാരായണം, 11ന് കലശം, 12.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശതാലപ്പൊലി, 6.45ന് ദീപാരാധന, വെടിക്കെട്ട്, അത്താഴപൂജ, 7ന് സാംസ്കാരിക സമ്മേളനം, അവാർഡ് ദാനം.