മുഹമ്മ: പാതിരപ്പള്ളി ചെട്ടികാട് പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം 16ന് തുടങ്ങി 23ന് സമാപിക്കും.16 ന് വൈകിട്ട് 4.30 ന് വിഗ്രഹ ഘോഷയാത്ര വലിയ കലവൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.
വൈകിട്ട് 6.45 ന് ദീപാരാധന,7 ന് യജ്ഞ ദീപ പ്രകാശനം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവ്വഹിക്കും. ക്ഷേത്ര യോഗം മാനേജർ വി.സി.ഹരിലാൽ ഗ്രന്ഥ സമർപ്പണം നടത്തും. സി.എൻ.ജയശങ്കരൻ നമ്പൂതിരി യജ്ഞാചാര്യനും മഹാദേവൻ കാവുങ്കൽ,പഞ്ചമൻ തിരുവിഴ എന്നിവർ യജ്ഞ പൗരാണികരുമാകും. എല്ലാ ദിവസവും രാവിലെ 5 ന് ഗണപതി ഹോമം,6 ന് സൂക്ത ജപം, വിഷ്ണു സഹസ്രനാമം,7 ന് ഭാഗവത പാരായണം,11.30ന് പ്രഭാഷണം,1 ന് പ്രസാദ ഊട്ട്,പാരായണ തുടർച്ച, വൈകിട്ട് 7 ന് ദീപാരാധന, ഭജൻ,7.30 ന് പ്രഭാഷണം എന്നിവ നടക്കും.
19ന് രാവിലെ 7ന് കൃഷ്ണാവതാരം. 20ന് വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന.21 ന് ഉച്ചയ്ക്ക് 11ന് രുക്മിണീ സ്വയംവരം, വൈകിട്ട് 5.30 ന് സർവ്വൈശ്വര്യ പൂജ. 22 ന് രാവിലെ 7 ന് കുചേലഗതി.23ന് വൈകിട്ട് 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം,9 ന് ശ്രീ കൃഷ്ണ സ്വധാമ പ്രാപ്തി.
ജനുവരി 13 ന് പാർവ്വതി ദർശനം.