മുഹമ്മ: കലവൂർ മാരൻകുളങ്ങര ദേവസ്വം ക്ഷേത്രത്തിലെ ഭാഗവത സത്ര വിജയത്തിനായി നിർവ്വാഹക സമിതി രൂപീകരണ യോഗം ഇന്ന് രാവിലെ 11ന് ക്ഷേത്രാങ്കണത്തിൽ നടക്കും.കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.ഗുരുവായൂർ ഭാഗവത സത്ര സമിതി പ്രസിഡന്റ് കെ.ശിവശങ്കരൻ അദ്ധ്യക്ഷനാകും.ഗുരുവായൂർ ഭാഗവത സത്ര ജനറൽ സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ സത്ര വിശദീകരണവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തും.സംഘാടക സമിതി പ്രഖ്യാപനം എൻ. എസ്. എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജഗോപാലപ്പണിക്കർ നിർവ്വഹിക്കും.