അമ്പലപ്പുഴ: പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ ക്ഷീര സംഗമം പുന്നപ്ര ഗ്രിഗോറിയൻ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ചെയർമാൻ എച്ച്.സലാം എം.എൽ.എ, ജനറൽ കൺവീനറും ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ നിഷാ.വി.ഷരീഫ്, വർക്കിംഗ് ചെയർമാൻ വി.ധ്യാനസുതൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബി.അൻസാരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്ടർ ലതീഷ് കുമാർ, ക്ഷീര വികസന ഓഫീസർ സുനിത, വിനോദ്, പ്രസാദ്.ടി എന്നിവർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7 ന് വി.ധ്യാനസുതൻ പതാക ഉയർത്തും. 10 ന് മന്ത്രി ജെ.ചിഞ്ചു റാണി ക്ഷീര സംഗമം ഉദ്‌ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലയിലെ മികച്ച ക്ഷീര കർഷകയായ എൽ.വൽസലയെ മന്ത്രി സജി ചെറിയാൻ ആദരിക്കും. എം.പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാർ തുടങ്ങിയവർ ആദരവ് കൈമാറും. ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കുന്ന ശിൽപ്പശാലയിൽ അസിസ്റ്റന്റ് ഡയറക്ടർ പി.ലതീഷ് കുമാർ മോഡറേറ്ററാകും. ഉച്ചക്ക് 12ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും വിരമിച്ച ജീവനക്കാർക്കുള്ള ആദരവും മന്ത്രി പി. പ്രസാദ് നിർവഹിക്കും.എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും.