ആലപ്പുഴ: കേരള ടൂറിസം ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് നടത്തുന്ന ഉല്ലാസയാത്രയുടെ ഭാഗമായുള്ള വേമ്പനാട്ട് കായലിലൂടെയുള്ള ജലയാത്രയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.കെ ജയമ്മ,​ സാമൂഹ്യ,​ രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. മലപ്പുറം ജില്ലയിൽ നിന്നുള്ള സഞ്ചാരികളാണ് ഇന്ന് ആലപ്പുഴ കാണാനെത്തുന്നത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജലയാത്രയിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളതായി സൊസൈറ്രി പ്രസിഡന്റ് വി. സജീവ് കുമാറും ജലയാത്ര പദ്ധതിയുടെ കോർഡിനേറ്റ‌ർ രാഹുൽ പി. രാജും അറിയിച്ചു.