ആ​ല​പ്പു​ഴ : ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് വ്യാപകമായതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവ വകുപ്പ്. 33 എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടർന്ന് പുന്നപ്ര ഗവ ജെ.ബി.എൽ.പി സ്‌കൂളിന് കളക്ടർ 21ദിവസത്തെ അവധി നൽകിയിരുന്നു.

ഉ​മി​നീ​ര്,ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും പു​റ​ത്തു​വ​രു​ന്ന സ്ര​വ​ങ്ങൾ ഇ​വ​യു​ടെ ക​ണി​ക​കൾ വാ​യു​വിൽ ക​ല​രു​ന്ന​തു​മൂ​ല​വും രോ​ഗി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ​യും രോ​ഗി കൈ​കാ​ര്യം ചെ​യ്യു​ന്ന വ​സ്തു​ക്കൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യുമാണ് രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നത്. പ്ര​ത്യേ​കശ്ര​ദ്ധ പു​ലർ​ത്തി​യി​ല്ലെ​ങ്കിൽ ത​ല​ച്ചോ​റ്, വൃ​ഷ​ണം, അ​ണ്ഡാ​ശ​യം, ആ​ഗ്‌നേ​യ ഗ്ര​ന്ഥി ഇ​വ​യ്ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും ചി​കി​ത്സി​ച്ചി​ല്ലെ​ങ്കിൽ കേൾ​വി ത​ക​രാ​റി​നും ഭാ​വി​യിൽ പ്ര​ത്യുത്​പാ​ദ​ന ത​ക​രാ​റു​കൾ ഉ​ണ്ടാ​കു​തി​നും സാദ്ധ്യ​ത ഉ​ണ്ട്. ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചാൽ ഗു​രു​ത​ര​മാ​യ എൻ​സ​ഫ​ലൈ​റ്റി​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.

രോഗപ്പകർച്ച 6 ദിവസത്തിനുള്ളിൽ

 പാ​ര​മി​ക്‌സോ വൈ​റ​സ് രോ​ഗാ​ണു​വി​ലൂ​ടെ​യാ​ണ് മുണ്ടിനീര് പ​ക​രു​ന്ന​ത്

 വാ​യു​വി​ലൂ​ടെ​യാ​ണ് വ്യാ​പ​നം. ഉ​മി​നീർ ഗ്ര​ന്ഥി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കുക

 രോ​ഗം ബാ​ധി​ച്ച​വ​രിൽ അ​ണു​ബാ​ധ ഉ​ണ്ടാ​യ ഗ്ര​ന്ഥി​ക​ളിൽ വീ​ക്കം ക​ണ്ടു​തു​ട​ങ്ങും

 രോഗം ബാധിച്ച് നാ​ലു മു​തൽ ആ​റുദി​വ​സത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് പകരാം

വ്യാപനം തടയാൻ

ര​ണ്ടാ​ഴ്ച​കൊ​ണ്ട് രോ​ഗം ഭേ​ദ​മാ​കാ​റു​ണ്ട്. രോ​ഗാ​ണു​വി​ന്റെ ഇൻ​കു​ബേ​ഷൻ കാ​ല​യ​ള​വ് (രോ​ഗി​ക​ളു​മാ​യി സ​മ്പർ​ക്ക​ത്തി​ലാ​യ​വർ​ക്ക് രോ​ഗ ല​ക്ഷ​ണം പ്ര​ക​ട​മാ​കാൻ സാ​ദ്ധ്യ​ത​യു​ള്ള സ​മ​യം) 12 മു​തൽ 25 ദി​വ​സം വ​രെയായ​തി​നാൽ രോ​ഗ​മു​ള്ള​വ​രു​മാ​യി സ​മ്പർ​ക്ക​ത്തി​ലാ​യ​വർ ശ്ര​ദ്ധപു​ലർ​ത്തി​യാൽ വ്യാ​പ​നം ത​ട​യാ​നാ​കും.


ല​ക്ഷ​ണം
ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്റെ വ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വീ​ക്കം ഉ​ണ്ടാ​കു​ന്നത്. ഇ​ത് ചെ​വി​ക്ക് താ​ഴെ മു​ഖ​ത്തി​ന്റെ ഒ​രു വ​ശ​ത്തെ​യോ ര​ണ്ടു വ​ശ​ങ്ങ​ളെയോ ബാ​ധി​ക്കും. നീ​രു​ള്ള ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാം. ചെ​റി​യപ​നി​യും ത​ല​വേ​ദ​ന​യും ആ​ണ് പ്രാ​രം​ഭല​ക്ഷ​ണ​ങ്ങൾ. വാ​യ തു​റ​ക്കു​ന്ന​തി​നും ച​വയ്ക്കു​ന്ന​തി​നും വെ​ള്ള​മി​റ​ക്കു​ന്ന​തി​നും പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടും. വി​ശ​പ്പി​ല്ലാ​യ്മ​യും ക്ഷീ​ണ​വും, വേ​ദ​ന​യും​ പേ​ശി വേ​ദ​ന​യു​മാ​ണ് മ​റ്റു ല​ക്ഷ​ണ​ങ്ങൾ.

.

കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​തൽ ക​ണ്ടു​വ​രു​ന്ന​തെ​ങ്കി​ലും മു​തിർ​ന്ന​വ​രെ​യും ബാ​ധി​ക്കും

- ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സ​ർ