ആലപ്പുഴ : ഉയരപ്പാത നടപ്പാക്കാൻ കഴിയാത്ത ഇടത് സർക്കാരും നഗരസഭയും മുൻ എം.പി. ആരിഫും പ്രതിഭ എം.എൽ.എയുമാണ് കായംകുളത്തെ ജനങ്ങളെ വഞ്ചിച്ചതെന്ന് കെ.പി.സി.സി. മെമ്പർ അഡ്വ.യു മുഹമ്മദ് ആരോപിച്ചു. കേന്ദ്ര -സംസ്ഥാന ഭരണങ്ങളിൽ ഇല്ലാത്ത കോൺഗ്രസിനും നിർമ്മാണം തുടങ്ങി രണ്ട് വർഷം കഴിഞ്ഞ് എം.പിയായ കെ.സി.വേണുഗോപാലിനും എതിരെ ആരോപണം ഉന്നയിക്കുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്ന് യു. മുഹമ്മദ് കുറ്റപ്പെടുത്തി.