
മാന്നാർ: ക്ഷീരോത്പാദന വർദ്ധനവ് ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയായ 'ഗോവർദ്ധിനി' പദ്ധതിക്ക് മാന്നാറിൽ തുടക്കമായി. കുട്ടംപേരൂർ ക്ഷീരോൽപാദക സംഘത്തിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം അജിത്ത് പഴവൂർ നിര്‍വഹിച്ചു. പഞ്ചായത്ത് വെറ്റിനറി ഹോസ്പിറ്റൽ ഡോക്ടർ അമ്പിളി ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ഡോ.നിത്യ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഗുണഭോക്താക്കൾക്ക് ഓരോ മാസവും 60 കിലോ കാലിത്തീറ്റ 50 ശതമാനം സബ്സിഡി നിരക്കിൽ നിശ്ചിത മാസത്തേക്ക് ലഭിക്കും.