ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ വാർഡിലെ ശ്രീദേവി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവും ഭാഗവത സപ്താഹയജ്ഞവും 16ന് ആരംഭിച്ച് 26ന് സമാപിക്കും. രാവിലെ 4.30ന് അഭിഷേകം, 5.30ന് ഗണപതിഹോമം, വൈകിട്ട് 5ന് വിഗ്രഹഘോഷയാത്ര ആലിശ്ശേരി ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. 7ന് ശ്രീരുദ്ര ആയൂർവേദമൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ചെയർമാൻ ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി ദീപപ്രകാശനം നിർവഹിക്കും. സതേൺ റെയിൽവേ ആലപ്പുഴ സ്റ്റേഷൻ മാനേജർ എസ്.ശ്യാംകുമാർ ഭാഗവതസമർപ്പണം നടത്തും. രാത്രി 7.30ന് യജ്ഞാചാര്യൻ കെ.ഡി.രാമകൃഷ്ണൻ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 17ന് ഭാഗവത സപ്താഹയജ്ഞം ആരംഭം. 18മുതൽ എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 7ന് ഗ്രന്ഥപൂജ, 7.30ന് ഭാഗവതപാരായണം, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് ലളിതസഹസ്രനാമജപം. 19ന് വൈകിട്ട് 3.30ന് കൂർമ്മാവതാരം, 5.30ന് മഹാലക്ഷ്മീ പൂജ, 20ന് രാവിലെ 11ന് തിരുമുൽക്കാഴ്ച, 11.45ന് ഉണ്ണിയൂട്ട്, 12ന് പ്രായശ്ചിത്ത സമർപ്പണം, വൈകിട്ട് 4ന് നാരങ്ങവിളക്ക്, 21ന് വൈകിട്ട് 5.30ന് സരസ്വതീപൂജ വിദ്യാരാജഗോപാലമന്ത്രാർച്ചന, 22ന് രാവിലെ 10.30ന് സ്വയംവര ഘോഷയാത്ര, 11.30ന് രുഗ്മിണീ സ്വയംവര, ഉച്ചക്ക് ഒന്നിന് സ്വയംവര സദ്യ, വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ, 23ന് രാവിലെ 10ന് കുചേലാഗമനം, 11.30ന് സന്താനഗോപാലർച്ചന, ഉച്ചക്ക് ഒന്നിന് കുചേലാനുഗ്രഹ സദ്യ, വൈകിട്ട് 5.30ന് ശനീശ്വരപൂജ, 24ന് ഉച്ചക്ക് അവഭൃഥസ്നാനം എന്നിവ നടക്കും. 26ന് ദേശതാലപ്പൊലി നടക്കുമെന്നും ക്ഷേത്രഭരണ സമിതി പ്രസിഡന്റ് കെ.എസ്.മോഹൻദാസ്, സെക്രട്ടറി ബി.ശശികുമാർ, ട്രഷറർ കെ.ജി.വിശ്വപ്പൻ എന്നിവർ അറിയിച്ചു.