
ആലപ്പുഴ: കുഴൽക്കിണർ കരാറുകാർക്കുള്ള ലൈസൻസ്, റിഗ് രജിസ്ട്രേഷൻ എത്രയും വേഗം നടപ്പാക്കണമെന്ന് ഓൾ കേരള ബോർവെൽ ഡ്രില്ലിംഗ് കോൺട്രാടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് വർഗീസ് പുത്തൂർ ഉദ്ഘാടനം ചെയ്തു. ഡി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.വസന്തകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അൻവർ സാദത്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.