മാവേലിക്കര : സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 2025 ജനുവരി അവസാനത്തോടെ ടെൻഡർ തുറക്കും. റെയിൽവേയുടെ ഭാഗമായി വരുന്ന പ്രദേശവും ടെൻഡർ ചെയ്യുന്നത് നിർമ്മാണച്ചുമതലയുള്ള റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ്.
മേൽപ്പാലം നിർമ്മാണത്തിന് 2021ൽ 38.22 കോടി അനുവദിക്കുയകും ആർ.ബി.ഡി.സി.കെ നിർമ്മാണച്ചുമതല ഏറ്റെടുക്കുകയും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പെട്ടെന്ന് നടപ്പാക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മേൽപ്പാലം നിർമ്മാണത്തിന് പത്തു കോടി രൂപ കൂടുതലായി വേണ്ടിവന്നു. എം.എസ്.അരുൺകുമാർ എം.എൽ.എ കിഫ്ബി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് നവംബർ 23ന് കിഫ്ബി അധിക തുക ഉൾപ്പെടെ 48.33 കോടി രൂപ അനുവദിച്ചു.
ചെറിയനാട്, മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര സ്റ്റേഷന് വടക്കുള്ള ഗേറ്റിലാണ് മേൽപ്പാലം വരുന്നത്. വെള്ളൂർക്കുളം മുതൽ ബിഷപ്പ് മൂർ കോളേജ് ഹോസ്റ്റലിന് കിഴക്കുവശം വരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് നിർമാണം. ഒന്നര മീറ്ററിൽ നടപ്പാതയും ഉണ്ടാകും.
 പദ്ധതിക്കായി ആരെ ഏറ്റെടുത്തത് 62.7 ആർ സ്ഥലം
 ഏറ്റെടുത്ത ഭൂമിയിൽ 12കെട്ടിടങ്ങളും 7 മതിലുകളും ഉൾപ്പെട്ടു
 കൂടിയവില നൽകിയാണ് സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തത്
 പ്രദേശത്തെ കെട്ടിടങ്ങളും മതിലുകളും മരങ്ങളും നീക്കം ചെയ്തു
.
10.69
39 ഭൂവുടമകൾക്കായി നൽകിയ നഷ്ടപരിഹാരം 10.69 കോടി രൂപ
ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം അടിയന്തിരമായി ആരംഭിക്കാൻ റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്
- എം.എസ്.അരുൺകുമാർ എം.എൽ.എ