ഹരിപ്പാട് : രണ്ട് മാസമായി ശമ്പളം ലഭിക്കാതെ കായംകുളം എൻ.ടി.പി.സി താപനിലയത്തിലെ കരാർ തൊഴിലാളികൾ. ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളമാണ് ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച് എൻ.ടി.പി.സി എച്ച്.ആർ വിഭാഗത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല
മാൻപവർ സപ്ലൈ കരാറിൽ ജോലി ചെയ്യുന്ന മുപ്പതോളം തൊഴിലാളികൾക്കാണ് ശമ്പളം ലഭിക്കാനുള്ളത്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ തൊട്ടടുത്ത മാസം ഏഴിന് മുമ്പ് ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. ശമ്പളം കിട്ടാത്തതിനെതിരെ കഴിഞ്ഞ ദിവസം തൊഴിലാളികൾ പ്രതിഷേധിച്ചു. തൊഴിലാളികൾക്ക് പിന്തുണ അറിയിച്ച് സി.ഐ.ടി.യു, ബി.എം.എസ്, എ.ഐ.ടി.യു.സി, യു.ടി.യു.സി എന്നീ തൊഴിലാളി സംഘടനകളു രംഗത്തെത്തിയിട്ടുണ്ട്.
പ്രക്ഷോഭം ശക്തമാക്കും
ചില ഉദ്യോഗസ്ഥർ കരാറുകാർക്ക് കൂട്ട് നിൽക്കുന്നതായി തൊഴിലാളികൾ
ഉത്തരേന്ത്യ ആസ്ഥാനമായ കമ്പനികളാണ് കരാർ കമ്പനികളിൽ അധികവും
കുട്ടികളുടെ സ്കൂൾഫീസ്, ലോൺ ഇ എം ഐഅടക്കം മുടങ്ങിയതായി തൊഴിലാളികൾ
വരുംദിവസങ്ങളിൽ വലിയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം