1

കുട്ടനാട്: ശബരിമല അയ്യപ്പഭക്തന്മാർക്കായി മങ്കൊമ്പ് തെക്കേകരയിൽ വൃശ്ചികം 1ന് ആരംഭിച്ച ഇടത്താവളത്തിൽ ശനിദോഷ നിവാരണത്തിനും സർവ്വൈശ്വര്യത്തിനുമായി സമൂഹ നീരാ‌ഞ്ജന പൂജ നടന്നു. സമാജം സെക്രട്ടറി സന്തോഷ് ഭാസ്ക്കരൻ ഭദ്രദീപം തെളിച്ചു. ശിവനാരായണിയർ മഠം ശരത് എസ്. നാലുകെട്ടിൽ ശാന്തി ഗണപതി പൂജയോടെ തുടക്കം കുറിച്ച ചടങ്ങിൽ ശബരിമല അയ്യപ്പസേവാസമാജം ജില്ലാ പ്രഭാരി പി.എം.പീതാംബരൻ മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി അയ്യപ്പഭക്തർ പങ്കെടുത്ത പരിപാടിക്ക് താലൂക്ക് പ്രസിഡന്റ് കെ.പി.സുകുമാരൻ, ട്രഷറർ രതീഷ് രവി, ഇടത്താവള പ്രസിഡന്റ് ഹരികുമാർ, സോമശേഖരൻ, രാധാകൃഷ്ണൻ, ഷാജി തുടങ്ങിയ ഭാരവാഹികൾ നേതൃത്വം നൽകി.