
ചേർത്തല: വായിക്കാനും ചിന്തിക്കാനും വിലയിരുത്താനും പ്രതികരിക്കാനും സമൂഹത്തിന് ഊർജ്ജം നൽകുന്ന മാദ്ധ്യമങ്ങളാണ് സമൂഹത്തിന്റെ പരിഷ്‌കരണം നിർവഹിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചേർത്തല സംസ്‌ക്കാരയുടെ നേതൃത്വത്തിൽ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന മാദ്ധ്യമ സെമിനാറും സാഹിത്യസംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ഇടങ്ങളാണ് പത്രങ്ങളുടെ പ്രാദേശിക പേജുകൾ. ഇന്ന് പത്രങ്ങളുടെ ആത്മാവായി പ്രാദേശിക പേജുകൾ മാറുന്നത് ജനങ്ങൾക്ക് പറയാനുള്ളത് പറയുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്യം എന്ന വിഷയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കയിൽ അവതരിപ്പിച്ചു. പ്രസിഡന്റ് ഗീതാ തുറവൂർ അദ്ധ്യക്ഷയായി. ഉല്ലലബാബു,അഡ്വ.നിക്ളാസ് ,ശിവസുധ എന്നിവരെ അനുസ്‌മരിച്ചു. സെക്രട്ടറി വെട്ടയ്ക്കൽ മജീദ്, പ്രദീപ്‌കൊട്ടാരം, ബേബിതോമസ്, കെ.കെ ജഗദീശൻ, ടി.പി.സുന്ദരേശരൻ, കെ.പി.ജയകുമാർ,പി.പി.രാജേഷ്,പി.ദിലീപ്,ബാലചന്ദ്രൻ പാണാവള്ളി,കരപ്പുറം രാജശേഖകരൻ,ജോസഫ് മാരാരിക്കുളം,കമലാസനൻ വൈഷ്ണവം എന്നിവർ സംസാരിച്ചു.