
മാവേലിക്കര : ഓർത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറിയായി ഫാ.ജോൺസ് ഈപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഭദ്രാസന കൗൺസിലിലേക്ക് വൈദിക പ്രതിനിധികളായി ഫാ.പി.കെ.വർഗീസ്, ഫാ.ഐ.ജെ.മാത്യു, അൽമായ പ്രതിനിധികളായി എം.ജി.അലക്സാണ്ടർ, സുനു വർഗീസ്, വിനു ഡാനിയേൽ, അഡ്വ.ജോൺ മാത്യൂസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് അധ്യക്ഷനായി. ഡോ.വർഗീസ് പേരയിൽ വരാണിധികാരിയായി പ്രവർത്തിച്ചു. ഫാ.ജേക്കബ് ജോൺ കല്ലട ധ്യാനം നയിച്ചു.