ഹരിപ്പാട്: മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയുമായി ബന്ധപ്പെട്ട് രാമഞ്ചേരി വിജ്ഞാന കൗമുദി ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ " ആശാൻ സ്മൃതി "സംഘടിപ്പിച്ചു. പല്ലന കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജെ.സലിം അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബിനീഷ് ബേബി, ജെ.സുജിത്ത്, കെ.കെ.സഹദേവൻ, കെ. സുനിൽ, പ്രസാദ് എന്നിവർ സംസാരിച്ചു.