photo

ചേർത്തല:പുരോഗമന കലാസാഹിത്യസംഘം ഏരിയ കമ്മിറ്റിയംഗവും തൈക്കാട്ടുശേരി സ്വദേശിയുമായ പി.എസ്.രത്നാകരന്റെ ആദ്യ കവിതാസമാഹാരം 'ഭാവഗീതിക' പ്രകാശിപ്പിച്ചു.സംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്രവർമ്മ, എ.എം.ആരിഫ് എം.പിക്ക് നൽകി പ്രകാശനംചെയ്തു. സംഘം ഏരിയ പ്രസിഡന്റ് ചേർത്തല രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ആർ.ഇന്ദ്രൻ സ്വാഗതംപറഞ്ഞു.

സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി ബി. വിനോദ്,പി.ഷാജിമോഹൻ,പി.ജി.മുരളീധരൻ,പി.എം.പ്രമോദ്,ഷേർളി ഭാർഗവൻ, ടി.എസ്.അജയകുമാർ,വി.ആർ.രജിത,ദീപ സജീവ്,ബി.ഷിബു,അംബിക ശശിധരൻ, അഡ്വ.വി.മനോഹരൻ വൈക്കം,ആർട്ടിസ്റ്റ് എ.കെ.ഗോപിദാസ്, കനക രാഘവൻ, വി.എസ്.കുമാരി വിജയ, ടി.ആർ.മുകുന്ദൻനായർ,എൻ.ജോഷി,പി.ഒ.ദേവസ്യ എന്നിവർ സംസാരിച്ചു. പി.എസ്.രത്നാകരൻ നന്ദി പറഞ്ഞു.