
ഹരിപ്പാട്: പാചകത്തിനിടെ വിറകടുപ്പിൽ നിന്നു തീ പടർന്നു പൊള്ളലേറ്റ് യുവതി മരിച്ചു. ആറാട്ടുപുഴ കളളിക്കാട് കുട്ടംന്തറശ്ശേരിൽ ശ്യാമിന്റെ ഭാര്യ ആര്യയാണ് (തുമ്പി-34) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ സഹോദരി ആതിരയുടെ വീടായ കള്ളിക്കാട് പുത്തൻവീട്ടിൽ വെച്ചാണ് പൊളളലേറ്റത്. വീടിനു പുറകുവശത്തുളള അടുപ്പിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ദേഹത്തേക്കു തീ ആളിപ്പടരുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടി ആര്യയെ ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എളുപ്പം കത്താനായി അടുപ്പിൽ ഓയിലോ മറ്റോ ഒഴിച്ചതായിരിക്കാം തീ ആളിപ്പടരാൻ കാരണമെന്നാണ് കരുതുന്നത്. മക്കൾ: ദേവനന്ദൻ, ദേവപ്രിയ.