
ചേർത്തല:എസ്.എൻ.ഡി.പി യോഗം തണ്ണീർമുക്കം 584ാം നമ്പർ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ശാഖ പ്രസിഡന്റ് കെ.ബാബു പതാക ഉയർത്തി.
ഉച്ചയ്ക്ക് ശേഷം നടന്ന വിദ്യാർത്ഥി–യുവജന–രക്ഷാകർത്തൃസംഗമം എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖലാ കൺവീനർ പി.ഡി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.ശാഖ വനിതാസംഘം പ്രസിഡന്റ് കമല പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.തുടർന്നു നടന്ന മോട്ടിവേഷൻ ക്ലാസ് ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ട്രെയ്നിംഗ് കോളജ് അസി.പ്രൊഫസർ അനിത സുജിത് നയിച്ചു. വനിതാസംഘം സെക്രട്ടറി ഷീന ബൈജു സ്വാഗതവും വൈസ് പ്രസിഡന്റ് ലാലി ശിവദാസ് നന്ദിയും പറഞ്ഞു.