
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുന്നപ്ര കിഴക്ക് ശാഖ നമ്പർ 610 ൽ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി. ഉത്തമൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ ജി.രാജേഷ് പ്രമേയാവതരണം നടത്തി. ശാഖാ ഭാരവാഹികളായ കെ.ഷാജിമോൻ, എൻ.സുരേഷ് , കെ.കെ. മനോഹരൻ, ആർ.രഞ്ജിത്ത് കുമാർ, പി.എസ്.വേണുഗോപാൽ, സതി രമേശ്, പി.ജി.ഭാസി ,കെ.ശിവദാസ്, വി.രമേശൻ, എസ്.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.എസ്.ശ്യാംലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.എസ് .ജയൻ നന്ദിയും പറഞ്ഞു.