
അമ്പലപ്പുഴ : ഇന്ത്യൻ യംഗ് ലായേഴ്സ് കോൺഗ്രസ് ആലപ്പുഴ ഡിസ്ട്രിക്ട് കോർട്ട് യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഹ്സൻ നജ്മലിന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി . കെ.എച്ച്. അഹമ്മദ്,പി. ഉണ്ണികൃഷ്ണൻ, പി.എ.കുഞ്ഞുമോൻ,എൽ. ലതാകുമാരി, ഗീതാ മോഹൻദാസ്, ശ്രീജാ സന്തോഷ്, എസ്. ഗോപകുമാർ, പുഷ്കരൻ വടവടിയിൽ, ബിജു കുന്നേൽ, പി.രങ്കനാഥൻ , മോഹനദാസ്, പി.കെ. രഞ്ജുദാസ്, മജീദ് കാളുതറ, ജോസഫ് എറാൾഡ് എന്നിവർ സംസാരിച്ചു.