ambala

അമ്പലപ്പുഴ: സി.പി.എം മുൻ എൽ.സി അംഗം എസ്.ഡി.പി.ഐയിൽ ചേർന്നു. പുന്നപ്ര കിഴക്ക് മുൻ ലോക്കൽ കമ്മിറ്റി അംഗവും, സി.ഐ.ടി.യു അമ്പലപ്പുഴ താലൂക്ക് യൂണിയൻ മുൻ കമ്മിറ്റി അംഗവുമായ വൈ. താജുദിനാണ് എസ്.ഡി.പി യിൽ അംഗത്വമെടുത്തത്. പുന്നപ്രയിൽ ഒരു വർഷം മുമ്പ് ഒരു പള്ളി കമ്മിറ്റി യോഗത്തിൽ സി.പി.എം പ്രവർത്തകനായ ഡ്രൈവർക്ക് മർദ്ദനമേറ്റിരുന്നു. മർദ്ദിച്ചത് എസ്.ഡി.പി.ഐ നേതാവെന്ന് ആരോപണവും ഉയർന്നിരുന്നു. എസ്.ഡി.പി.ഐ ക്കാർക്ക് പള്ളി കമ്മിറ്റിയിലെ വിവരം ചോർത്തിയെന്ന നിഗമനത്തിൽ സി.പി.എം ഇദ്ദേഹത്തെ പുറത്താക്കി. എന്നാൽ 40 വർഷക്കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചെങ്കിലും ചില നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വേണ്ടി പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി ഐയിൽ ചേർന്നതെന്ന് വൈ. താജുദ്ദീൻ പറഞ്ഞു.