
ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക പൊതുയോഗവും കായിക താരങ്ങളെ ആദരിക്കലും നടന്നു. ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, 2023-2024 വർഷത്തിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ വിജയികളായ താരങ്ങളെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്. കവിത, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.ജയമോഹൻ, ടി.കെ.അനിൽ, അഡ്വ. കുര്യൻ ജെയിംസ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.