
ആലപ്പുഴ: പ്രസിദ്ധമായ മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന് ഇന്ന് തുടക്കം. പുലർച്ചെ 5ന് നിർമാല്യദർശനം, 8.30ന് കുങ്കുമാഭിഷേകം, ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 6ന് ദീപാരാധന, 7ന് ഭജൻസ്, രാത്രി 8.30ന് അരങ്ങ് ഡാൻസ് പ്രോഗ്രാം, രാത്രി 10ന് എതിരേൽപ്പ്. രണ്ടാം ദിവസമായ നാളെ രാവിലെ 5.30 മുതൽ പഞ്ചാമൃതാഭിഷേകം, 7ന് നാരായണീയ പാരായണം, 8.30ന് ശ്രീബലി, 10ന് നാദസ്വരകച്ചേരി, ഉച്ചയ്ക്ക് 1ന് ദേവസംഗീതം, രാത്രി 8ന് കൈകൊട്ടിക്കളി, 8.30ന് നൃത്ത മഞ്ജീരധ്വനി. 18ന് രാവിലെ 9ന് കാഴ്ച ശ്രീബലി, 11.15ന് സ്പെഷ്യൽ നാദസ്വരകച്ചേരി, വൈകിട്ട് 5.45ന് താലപ്പൊലി, രാത്രി 10ന് എതിരേൽപ്പ്, 19ന് രാവിലെ 8.30 ന് ശ്രീബലി,ഭക്തിഗാനസുധ, 10ന് നവകം, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 7.30ന് പുഷ്പാഭിഷേകം, രാത്രി 8ന് ഭക്തിഗാനസുധ, 10ന് എതിരേൽപ്പ്. 20ന് രാവിലെ 10.30ന് കുങ്കുമാഭിഷേകം, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 7ന് കോലാട്ടം, രാത്രി 9.45ന് എതിരേൽപ്പ്.
21ന് രാവിലെ 7.30ന് നാമ സങ്കീർത്തനം, 10.30ന് കുങ്കുമാഭിഷേകം, രാത്രി 7.30ന് മോഹിനിയാട്ടകച്ചേരി. 22ന് വൈകിട്ട് 5ന് നാരായണീയ പാരായണം, രാത്രി 7ന് വയലിൻ കച്ചേരി. 23ന് വൈകിട്ട് 6ന് താലപ്പൊലി, 7ന് സംഗീത സംഗമം, രാത്രി 8.30ന് ഭാവോത്സവം നൃത്തപ്രോഗ്രാം. 24ന് രാവിലെ 10ന് വീണകച്ചേരി, 10.30മുതൽ കളഭാഭിഷേകം, വൈകിട്ട് 3.15ന് ഓട്ടൻ തുള്ളൽ, രാത്രി 7.30ന് ചെണ്ട-വയലിൻ ഫ്യൂഷൻ. 25ന് ഉച്ചയ്ക്ക് 1ന് ക്ലാസിക്കൽ ഡാൻസ്, വൈകിട്ട് 6.45ന് വയലിൻ കച്ചേരി, രാത്രി 8.30ന് നൃത്ത നാട്യ പരിപാടി. 10ന് എതിരേൽപ്പ്. സമാപന ദിവസമായ 26ന് ഉച്ചയ്ക്ക് 12.30ന് ഭക്തിഗാന സദസ്, 2.30ന് ചാക്യാർകൂത്ത്, വൈകിട്ട് 7.30ന് ഗാനമേള. രാത്രി 10ന് എതിരേൽപ്പ്.