ആലപ്പുഴ: ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ നാൽപ്പതാമത് സംസ്ഥാന സമ്മേളനം
പി.പി.ചിത്തരജ്ഞൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ അദ്ധ്യക്ഷനായി. ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങളെ എം.എൽ.എ പ്രശംസിച്ചു.
ജനറൽ സെക്രട്ടറി നസീർ കള്ളിക്കോട്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, കൗൺസിലർ രാഖി രജികുമാർ, വി.എസ്.മീരണ്ണൻ, സുധീർ മേനോൻ തുടങ്ങിയവർ സംസാരിച്ചു.