മാന്നാർ: വൈദ്യുത ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാന്നാർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നാളെ രാവിലെ 9.30 ന് പ്രകടനവും ധർണ്ണയും നടത്തും. ധർണ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ്റ് സുജിത്ത് ശ്രീരംഗം അറിയിച്ചു.