
അമ്പലപ്പുഴ : പുരോഗമനകലാസാഹിത്യസംഘം ഏരിയകമ്മറ്റി പി. ജി. ( പി. ഗോവിന്ദപ്പിള്ള) വായനക്കൂട്ടം സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. ഉദ്ഘാടനം ചെയ്തു. കളർകോട് നവതരംഗിണി ഗ്രന്ഥശാലയിൽ നടത്തിയ പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് രാജു കഞ്ഞിപ്പാടം അദ്ധ്യക്ഷനായി. ഫോക്ക് ലോർ അക്കാഡമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, ജോസഫ് ചാക്കോ, ഗീതകൃഷ്ണൻ, എസ് സുഗുണൻ, സുരേഷ് ബാബു, രാധാകൃഷണൻ, തുടങ്ങിയവർ സംസാരിച്ചു.