ഹരിപ്പാട്: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സർക്കാർ നടപടിക്കെതിരെ കെ.പി.സി.സി യുടെ ആഹ്വാനമനുസരിച്ച്‌ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസുകളിലേക്ക് 17 ന് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് കാർത്തികപ്പള്ളി വൈദ്യുതി ഓഫീസ് പടിക്കൽ നടക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം അറിയിച്ചു. കെ.പി.സി.സി. സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്യും.