
മുഹമ്മ: ഗുരുധർമ്മ പ്രചാരണ സഭയുടെ ഗുരു ചൈതന്യം യൂണിറ്റ് രൂപീകരിച്ചു. സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആർ. പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ സഭ ഉപദേശക സമിതി കൺവീനർ സതീശൻ അ ത്തിക്കാടിന്റെ വസതിയിൽ ചേർന്ന രൂപീകരണ യോഗത്തിൽ പങ്കെടുത്തവർക്ക് കലണ്ടറുകൾ വിതരണം ചെയ്തു. 92 -ാമത് തീർത്ഥാടന ചെലവിലേയ്ക്കായി 5000 രൂപ സംഭാവന നൽകാനും തീരുമാനിച്ചു. ഭാരവാഹികൾ: എസ്. മുരളീകൃഷ്ണൻ( പ്രസിഡന്റ്), എ.ഡി. ഷണ്മുഖൻ( വൈസ് പ്രസിഡന്റ്), എം.കെ. രഘുവരൻ( സെക്രട്ടറി), ഷീല സുരേന്ദ്രൻ( ജോ. സെക്രട്ടറി), എൻ.സാബുനാഥ് (ഖജാൻജി), ആർ.ബൈജു, എ.പി.സജാദ് ,സി.കെ.ശോഭന, ഡി.സിന്ധു, കെ.എസ്.സലിംകുമാർ, പി.ജെ. ലയ(കമ്മിറ്റിയംഗങ്ങൾ), പി.ജെ.കുഞ്ഞപ്പൻ, വി.വിനീഷ് (മണ്ഡലം കമ്മിറ്റി പ്രതിനിധികൾ), രവി പാലത്തിങ്കൽ( മുഖ്യരക്ഷാധികാരി), എം.വിജു ശാന്തി, കാര്യദർശി സതീശൻ അത്തിക്കാട് (രക്ഷാധികാരികൾ).