s

ആലപ്പുഴ : സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2024 ന്റെ സമാപന സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത് സ്വാഗതം പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ആർ റിയാസ്, ആര്യാട് ബ്ലോക്ക് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുയമോൾ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എസ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.