
അമ്പലപ്പുഴ: പായൽക്കുളങ്ങരയിൽ അടിപ്പാത അനുവദിക്കണമെന്നും പ്രദേശവാസികളുടെ ന്യായമായ ആവശ്യമാണെന്നും എ. കെ.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി .ദിനകരൻ പറഞ്ഞു. എൻ.എച്ച്.എ. ഐ അതോറിട്ടി വിവേചനപരമായ സമീപനമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ സമിതിയുടെ പതിനെട്ടാം ദിവസത്തെ നിരാഹാര സത്യാഗ്രഹ സമരത്തിന് വി.ദിനകരൻ നേതൃത്വം നൽകി. ജനകീയ സമിതി കൺവീനർ എം.ടി. മധു അദ്ധ്യക്ഷനായി .ജി.ഓമനക്കുട്ടൻ, ആർ.അർജുനൻ എന്നിവർ സംസാരിച്ചു. പി.രാജേഷ്, എൻ.ഓമനക്കുട്ടൻ, പി.കെ സലിം , ജി.രാധാകൃഷ്ണൻ,സാബു, ,അജിത, സാലു എന്നിവരും ഉപവസിച്ചു. സമാപന സേമ്മേളനം സി.പി.ഐ ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.കെ. ജയൻ ഉദ്ഘാടനം ചെയ്തു.