തുറവൂർ:കുത്തിയതോട് തഴുപ്പ് ശിവപുരം ക്ഷേത്രത്തിലെ വാർഷികോത്സവം ഇന്ന് തുടങ്ങും. 18 ന് സമാപിക്കും. ഇന്ന് രാവിലെ 8.30ന് തിരുവായുധം ഊരുവലം എഴുന്നള്ളിപ്പ്. 10.30 ന് കലശപൂജ, വൈകിട്ട് 6.30ന് ദീപക്കാഴ്ച, രാത്രി 8.15ന് ഫ്രണ്ട്‌സ് പറയകാട് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. നാളെ രാവിലെ 9 ന് കലശാഭിഷേകം, വൈകിട്ട് ദീപക്കാഴ്ച, ദീപാരാധന, രാത്രി 8.15 ന് കൊല്ലം അനശ്വരയുടെ നാടകം. 18ന് രാവിലെ 6.30 ന് ഗജവീരന്മാർക്ക് തഴുപ്പ് ജംഗ്ഷനിൽ സ്വീകരണം, 9ന് കാഴ്ചശ്രീബലി. ഉച്ചയ്ക്ക് 12.30 ന് അന്നദാനം. വൈകിട്ട് 4ന് കാഴ്ചശ്രീബലി. രാത്രി 9ന് നൃത്തനൃത്യങ്ങൾ തുടർന്ന് അയ്യപ്പന്മാരുടെ യാത്ര അയപ്പ്.