mabin-

മുഹമ്മ: ചേർത്തല, മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല എ.എസ്.പിയുടെ സ്ക്വാഡും, ചേർത്തല, മുഹമ്മ പൊലീസും ചേർന്ന് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാം കഞ്ചാവും 190 ഗ്രാം ഹാഷിഷ് ഓയിലുമായി ചേർത്തല മരുത്തോർവട്ടം മംഗലശ്ശേരി വീട്ടിൽ മെബിൻ ( 26) , 25 ഗ്രാം കഞ്ചാവും 20 ഗ്രാം ഹാഷിഷ് ഓയിലുമായി മുഹമ്മ തെരേസ ഭവനിൽ ഷാരോൺ (26 ) എന്നിവരെ പിടികൂടി. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സജിമോന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല എ.എസ്.പി ഹാരീഷ് ജെയിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർത്തല സി.ഐ അരുൺ ജി. , എസ്.ഐമാരായ സുരേഷ് എസ് , മഹേഷ്,സി.പി.ഒമാരായ സുനിൽ,അജിത് , രഞ്ചു,മുഹമ്മ സി ഐ ലൈസാദ് മുഹമ്മദ്, എസ്.ഐമാരായ സജിമോൻ,സത്താർ, സി.പി.ഒമാരായ അജിത്ത്, എസ്.സുനിൽകുമാർ എന്നിവർരും ചേർന്നാണ് പ്രതികളെ പിടികുടിയത്.