
അമ്പലപ്പുഴ: പുറക്കാട് പുത്തൻ നട ശ്രീദേവി ക്ഷേത്രത്തിൽ ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് മഹേഷ് കുമാർ ഗോപാൽ ദാസ് ഭദ്രദീപ പ്രകാശനം നടത്തി. തിരുവല്ല കണ്ണൻ വനവാതുക്കരയാണ് യജ്ഞാചാര്യൻ. ക്ഷേത്രം തന്ത്രി കണ്ണമംഗലം സുരേഷ് നമ്പൂതിരി, മേൽശാന്തി ഹരിശാന്തി ,സിനുശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് പൂജകൾ. 22 ന് സമാപിക്കും. ക്ഷേത്രയോഗം പ്രസിഡന്റ് ടി.പി. പ്രദീപ് കുമാർ തോപ്പിൽ , സെക്രട്ടറി ആഞ്ജനേയൻ ഇല്ലത്തുപറമ്പ്, രക്ഷാധികാരി പി. ചന്ദ്രശേഖരൻ കൊച്ചുതറ , ഖജാൻജി ബി. പുരുഷോത്തമൻ അച്ചാരു പറമ്പ് , ജനറൽ കൺവീനർ ജി.സുദേവൻ ഗോപാല സദനം തുടങ്ങിയവർ നേതൃത്വം നൽകും.