booth-sammelanam

മാന്നാർ: ബി.ജെ.പി മാന്നാർ മണ്ഡലം ബൂത്ത് സമ്മേളനങ്ങൾക്ക് ബുധനൂർ പഞ്ചായത്ത് ഗ്രാമം132-ാം ബൂത്ത് സമ്മേളനത്തോടെ തുടക്കമായി. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റും ബൂത്ത് ഇൻ ചാർജുമായ സതീഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് വരണാധികാരിയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ശ്രീകുമാർ നെടുംചാലിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റിയംഗം രാജീവ് ഗ്രാമം, മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് ഗ്രാമം, ഗ്രാമ പഞ്ചായത്തംഗം ശാന്താ ഗോപകുമാർ, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.ഗോപകുമാർ, രാധാകൃഷ്ണപിള്ള, മണ്ഡലം കമ്മിറ്റിയംഗം ശ്രീനിവാസൻ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സുരേഷ് ചിറയിൽ (പ്രസിഡന്റ്), പുരുഷൻ കുളത്തൂർ(ജന.സെക്ര.) എന്നിവരുൾപ്പെട്ട 11 അംഗ ബൂത്ത് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.