
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല കിഴക്കേ വഴി 5695-ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരക ശാഖാ യോഗം പോഷക സംഘടനയായ 4776-ാം നമ്പർ ശാരദാംബിക വനിതാസംഘം പൊതുയോഗവും സെക്രട്ടറി തിരഞ്ഞെടുപ്പും ശാഖാ ഹാളിൽ നടന്നു. മാന്നാർ യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്സൺ ബിനി സതീശൻ അദ്ധ്യക്ഷയായി. ശാഖാ യോഗം പ്രസിഡന്റ് ശശിധരൻ, വൈസ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി സദാനന്ദൻ, യൂണിയൻ വനിതാ സംഘം ട്രഷറർ പ്രവദ രാജപ്പൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് സരസമ്മ എന്നിവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി ലേഖ വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് വിജയശ്രീ സന്തോഷ് നന്ദിയും പറഞ്ഞു.