k

ആലപ്പുഴ: ആലപ്പുഴയുടെ അത്‌ലറ്റിക്‌സ് ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് കൊണ്ട് പ്രജീഷ് ദേവസ്യയും കുര്യൻ ആന്റണിയും പ്രോകാം സ്ലാം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇന്ത്യയിലെ നാല് വിവിധ നഗരങ്ങളിൽ വച്ച് തുടർച്ചയായി നടക്കുന്ന നാല് മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് നൽകി വരുന്ന അംഗീകാരം ആണ് പ്രോകാം സ്ലാം. ആലപ്പി ബീച്ച് മാരത്തോൺ സംഘാടകരായ അത്‌ലറ്റികോ ഡി ആലപ്പിയുടെ ജോയിന്റ് സെക്രട്ടറിയും സ്ഥാപക അംഗവുമാണ് പ്രജീഷ് ദേവസ്യ. കുര്യൻ ആന്റണി അംഗമാണ്.