ആലപ്പുഴ: ചേർത്തല സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 35 നിർധന യുവതീ യുവാക്കളുടെ സമൂഹവിവാഹം നടത്തുന്നു. ഞായറാഴ്ച്ച രാവിലെ 11ന് വാരനാട് അഖിലാഞ്ജലി ഓഡിറ്റോറിയത്തിലാണ് വിവാഹം. വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ അഡ്വ.ബിജു കൈപ്പാറേഡൻ, എ.ആർ.ബാബു, ഷൈൻകുമാർ തമ്പി എന്നിവർ അറിയിച്ചു. സംരംഭത്തിന് ചേർത്തല ഫെഡറൽ ബാങ്ക് അക്കൗണ്ടായ 10950100283963, ഐ.എഫ്.എസ് കോഡ് FDRL0001095 ലേക്ക് ഭാരവാഹികൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു.